ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു: പുതിയതായി 50,040 കേസുകൾ

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. 50,040 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 57,944 പേർ രോഗമുക്തി നേടി. 1,258 മരണവും റിപ്പോർട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെയാണ്. 5,86,403 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോ​ഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഇതുവരെ 3,02,33,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,92,51,029 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,95,751 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.