കുവൈത്തിലേക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനാനുമതി ലഭിച്ചിട്ടും വിമാന ടിക്കറ്റ് ബുക്കിംഗ് നന്നേ കുറവ്

കുവൈത്തിലേക്ക് ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് പ്രവേശനാനുമതി ലഭിച്ചിട്ടും കാര്യമായ വിമാന ബുക്കിങ്ങുകൾ ഒന്നും നടന്നിട്ടില്ലെന്ന് ട്രാവൽ ഏജൻസി അധികൃതർ പറയുന്നു. സർക്കാർ പിന്നീട് തീരുമാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ എന്ന ഭയത്താലാണ് അധികം പേരും ഉടൻ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാത്തത്. ഓഗസ്റ്റ് ഒന്ന് മുതൽ വിമാന സർവീസുകൾ പുനരാംഭിച്ച ശേഷം അന്നത്തെ സാഹചര്യമനുസരിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നാണ് അധികം പ്രവാസികളും കരുതുന്നത്.