കുവൈത്തിൽ 1558 പേർക്ക് കൂടി കോവിഡ്; 14 മരണം

കുവൈത്തിൽ 1558 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേർ മരിക്കുകയും ചെയ്തു. മരിച്ചവരിൽ ഒരാൾ രണ്ട് ഡോസ് വാക്സിനും മറ്റൊരാൾ ഒരു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1933 ആയി ഉയർന്നു. 1592 രോഗമുക്തരാവുകയും ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.75%ആണ്. 18533 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 272 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.