ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു: പുതിയതായി 46,148 കേസുകൾ ; മരണം ആയിരത്തിൽ താഴെ

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. 46,148 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 58,578 പേർ രോഗമുക്തി നേടി. 979 മരണവും റിപ്പോർട്ട് ചെയ്തു. 5,72,994 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോ​ഗമുക്തി നിരക്ക് 96.80% ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഇതുവരെ 3,02,79,331 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,93,09,607 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ
3,96,730 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.