ദേശീയ ദിനാഘോഷം പ്രമാണിച്ച് 706 തടവുകാർക്ക് ഇളവ്‌ നൽകാൻ അമീരി ഉത്തരവ്

കുവൈത്ത് സിറ്റി :രാജ്യത്തിന്റെ 58 മത്
ദേശീയ ദിനവും 28 മത് വിമോചന ദിനവും പ്രമാണിച്ച് 706 തടവുകാർക്ക് ഇളവ്‌ പ്രഖ്യാപിച്ച് അമീരി ഉത്തരവ്. ഉത്തരവ് പ്രകാരം 47 സ്വദേശികളുൾപ്പെടെ 167 പേരെ അടുത്ത തിങ്കളാഴ്ച ജയിൽ മോചിതരാക്കും. 548 തടവുകാർക്ക് ശിക്ഷാ കാലാവധിയിൽ ഇളവ് നൽകും 97 ബിദൂനി തടവുകാർക്ക് നാട് കടത്തൽ ശിക്ഷ ഒഴിവാക്കി കൊടുക്കും. 1074 തടവുകാർക്ക് പിഴ ശിക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അമീരി കാരുണ്യം പ്രകാരം കുറഞ്ഞ ആളുകൾക്ക് മാത്രമേ ഈ വർഷം ഇളവുകൾ അനുവദിച്ചിട്ടുള്ളു. കഴിഞ്ഞ വർഷം 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. തീവ്രവാദ കേസുകളിലും മനുഷ്യക്കടത്ത് കേസുകളിലും ഉൾപ്പെടുന്നവർക്ക് അമീരി കാരുണ്യം പ്രകാരം ഇളവ്‌ നൽകാറില്ല.