കുവൈത്തിൽ ഇരട്ട കൊലപാതകം നടത്തിയ സിറിയൻ യുവാവ് മരിച്ചു

കുവൈത്തിൽ ഇരട്ട കൊലപാതകം നടത്തി പിടിയിലായ സിറിയൻ യുവാവ്‌ ആശുപത്രിയിൽ മരിച്ചു .വഫറയിലെ ഫാം പ്രദേശത്ത്‌ നിന്നാണു ഏറെ നേരത്തെ ചെറുത്ത്‌ നിൽപ്പിനു ശേഷം സുരക്ഷാ സേനക്കു മുന്നിൽ ഇയാൾ കീഴടങ്ങിയത്‌.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് വെടി വെച്ചു വീഴ്ത്തിയാണു പ്രതിയെ കീഴ്പ്പെടുത്തിയത്‌.ഇതെ തുടർന്നുണ്ടായ പരിക്കാണ് മരണത്തിനു കാരണമായത്‌. ഇന്ന് രാവിലെ ഖുസൂർ പ്രദേശത്ത്‌ വെച്ച്‌ സ്വന്തം മാതാവിനെ കൊലപ്പെടുത്തി കടന്നു കളയവേ പിന്തുടർന്ന ട്രാഫിക്‌ പോലീസ്‌ ഉദ്യോഗസ്ഥനെയും ഇയാൾ കൊലപ്പെടുത്തി. ഏറെ നേരത്തെ തെരച്ചലിനു ശേഷമാണു ഇയാളെ വഫറ പ്രദേശത്തെ ഫാമിൽ വെച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കിയത്‌.സംഭവത്തിൽ പ്രതിയായ 19 കാരനായ മുഹമ്മദ് എന്ന യുവാവാണ് മരിച്ചത്.