കുവൈത്തിൽ 1652 പേർക്ക് കൂടി പുതുതായി കോവിഡ്; 10 മരണം

കുവൈത്തിൽ 1652 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10 മരണവും റിപ്പോർട്ട് ചെയ്തു. 1663 പേർ രോഗമുക്തി നേടി. 12 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18512 ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 280 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.