ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു: പുതിയതായി 37,566 കേസുകൾ ; മരണം ആയിരത്തിൽ താഴെ

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. 37,566 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 56,994 പേർ രോഗമുക്തി നേടി. 907 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,03,16,897 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരച്ചത്. ഇതില്‍ 2,93,66,601 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,97,637 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 5,52,659 .