കുവൈത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരാകരിച്ചു

കുവൈത്തിൽ വാക്സിനേഷൻ ചെയ്യാത്തവർക്ക്‌ എതിരെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ റദ്ധ്‌ ചെയ്യണം എന്ന് ആവശ്യപ്പെട്ട്‌ കൊണ്ട്‌ സമർപ്പിച്ച ഹരജി സുപ്രീം കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം നിരാകരിച്ചു. സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. കുവൈത് ഭരണഘടനാ ഉറപ്പ് നൽകുന്ന സഞ്ചാര സ്വാന്ത്ര്യത്തെ ഹനിക്കുന്നതാണ് മന്ത്രി സഭാ തീരുമാനം എന്നായിരുന്നു വാദം. ഈ ഹർജിയാണ് സുപ്രീം കോടതി നിരാകരിച്ചിരിക്കുന്നത്. സമാനമായ ഹർജിയിൽ ഓഗസ്റ് 4 ന് വിധി പ്രഖ്യാപിക്കും.