കോഴിക്കോട് സ്വദേശി കുവൈത്തിൽ പൊള്ളലേറ്റ് മരിച്ചു.

കുവൈത്ത് സിറ്റി :കോഴിക്കോട് ചേളന്നൂർ സ്വദേശി കണ്ണങ്കര മാരിയിൽ സുരേഷ്‌കുമാർ (49) ആണ് മരിച്ചത്. ബുധനാഴ്ച മെഹ്ബൂലയിൽ ഉണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴ്ച രാവിലെയോടെയാണ് മരിച്ചത്. നേരത്തെ ജോലിചെയ്തിരുന്ന സ്ഥലത്തുനിന്നും തീപിടുത്തമുണ്ടായതിനെത്തുടർന്ന് ഇദ്ദേഹത്തിന് പൊള്ളലേറ്റിരുന്നു. അതിന് ശേഷം മെഹ്ബൂലയിലേക്ക് താമസം മാറുകയായിരുന്നു.പുറത്തായിരുന്ന ഭാര്യ തീ കണ്ട് ഫോണിലൂടെ വിളിച്ചു പറഞ്ഞെങ്കിലും നേരത്തെ ഉണ്ടായിരുന്ന പൊള്ളൽ കാരണം അവശനായ ഇദ്ദേഹം പുറത്തിറങ്ങാൻ കഴിയാതെ തീയിൽ അകപ്പെടുകയായിരുന്നു.
ഭാര്യ :സന്ധ്യ മക്കൾ :ദൃശ്യ, അഭിനവ്