കുവൈത്തിലെ അന്തരീക്ഷ താപനില 50 ഡിഗ്രിക്ക് മുകളിലെത്താൻ സാധ്യത

ഈ വാരാന്ത്യത്തിൽ കുവൈത്തിലെ അന്തരീക്ഷ താപനില 50 ഡിഗ്രിക്ക് മുകളിലെത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ഈർപ്പം ബുധനാഴ്ച വരെ തുടരുമെന്നാണ് പ്രവചനം.