ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു. പ്രത്യേക സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം രാജ്യാന്തര സർവീസുകൾ നിർത്തിവച്ചത്.  ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മേയ് മുതൽ ആഭ്യന്തര വിമാന സർവീസുകളും നിർത്തി വച്ചിരുന്നു.