വിദേശത്ത്‌ നിന്ന് കാർഷിക ( മസറാ) തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാൻ അനുമതി

കുവൈത്തിലേക്ക് വിദേശത്ത്‌ നിന്ന് കാർഷിക ( മസറാ) തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാൻ കൊറോണ എമർജൻസി കമ്മിറ്റി അനുമതി നൽകി. കുവൈത് ഫാർമേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുവൈത് ബിൽ സലാമാ പ്ലാറ്ഫോം വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം നേരിടുന്നതിനാലാണ് പുതിയ തീരുമാനം.