കുവൈത്തിൽ രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കാത്ത വിദേശികളെ പ്രവേശിപ്പിക്കില്ലെന്ന് ആവർത്തിച്ച് അധികൃതർ

 

കുവൈത്തിൽ ഓഗസ്ററ് ഒന്ന് മുതൽ അംഗീകൃത വാക്സിനുകളായ ഫൈസർ , ആസ്ട്ര സെനേക്കാ, മോഡേണാ എന്നിവയുടെ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാകും പ്രവേശനമെന്ന് വ്യോമയാന അധികൃതർ ആവർത്തിക്കുന്നു. ജോൺസൺ ആൻഡ് ജോൺസൺ ഒരു ഡോസ് സ്വീകരിച്ചവർക്കും അനുവാദമുണ്ടാകും. ഒരു ഡോസ് വാക്സിനെടുത്ത് രാജ്യത്തിന് പുറത്ത് പോകുന്ന വിദേശികൾ അവിടെ നിന്ന് ഇതേ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണം. 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളും രാജ്യത്തേക്ക് തിരികെ വരാൻ വാക്സിൻ സ്വീകരിച്ചിരിക്കണം. ഇത് സംബന്ധിച്ച് മന്ത്രിസഭ വിശദമായി അന്തിമ തീരുമാനം അറിയിക്കും.