കുവൈത്തിൽ 1836 പേർക്ക് കൂടി കോവിഡ്; എട്ട് മരണം

കുവൈത്തിൽ പുതുതായി 1836 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചയാളാണ് .1677 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.34 ശതമാനമാണ്. 18596 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 296 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.