അ​ന​ധി​കൃ​തമായി സംഘം ചേരുന്ന വിദേശികളെ മുന്നറിയിപ്പില്ലാതെ നാട് കടത്തും

അ​ന​ധി​കൃ​തമായി സംഘം ചേരുന്ന വി​ദേ​ശി​ക​ളെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​നെ​തി​രെ കു​വൈ​ത്ത് സി​റ്റി​യി​ലെ അ​ൽ ഇ​റാ​ദ ച​ത്വ​ര​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മ​ത്തി​ൽ നി​ര​വ​ധി വി​ദേ​ശി​ക​ളും പ​ങ്കെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

‘എന്റെ ശരീരം എന്റെ അവകാശം ‘ എ​ന്നു​തു​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ൾ പിടിച്ചുകൊണ്ടാണ് നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്. കു​വൈ​ത്തി​െൻറ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തു ഏ​തു രാ​ജ്യ​ക്കാ​ര​നാ​ണെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ലു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യോ കു​വൈ​ത്തി​െൻറ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യോ ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ നാ​ടു​ക​ട​ത്തു​മെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വാ​ക്സി​നേ​ഷ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജോ​ർ​ഡ​ൻ പൗ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം നാ​ടു​ക​ട​ത്തി​യി​രു​ന്നു. കു​വൈ​ത്ത് നി​യ​മ​പ്ര​കാ​രം വി​ദേ​ശി​ക​ൾ പ്ര​തി​ഷേ​ധ​റാ​ലി​ക​ൾ സ​ഘ​ടി​പ്പി​ക്കു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.