കുവൈത്തിൽ 1824 പേർക്ക് കൂടി കോവിഡ്; 10 മരണം

കുവൈത്തിൽ 1824 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. 1707 പേര് രോഗമുക്തി നേടി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 % ആണ്. 18703 പേര് ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 294 പേരുടെ നില ഗുരുതരമാണ്.