പെട്രോൾ പമ്പിലെ സർവീസ് ചാർജ്ജ് നിയമവിരുദ്ധം

ഇ​ന്ധ​നം നി​റ​ക്കുമ്പോ​ൾ 200 ഫി​ൽ​സ്​ സ​ർ​വി​സ്​ ചാ​ർ​ജ്​ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഔല ഫ്യൂ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യു​ടെ തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ഇ​തി​നെ​തി​രെ ക​മ്പ​നി​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​മെ​ന്ന്​ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ധ​നം നി​റ​ക്കു​േ​മ്പാ​ൾ 200 ഫി​ൽ​സ്​ ഇൗ​ടാ​ക്കി അ​ധി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നാ​ണ്​ ക​മ്പ​നി പ​റ​യു​ന്ന​ത്. ച​ക്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക, വി​ൻ​ഡ്​​ഷീ​ൽ​ഡ്​ തു​ട​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ്​ ക​മ്പ​നി വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​ത്.

സ​ർ​വി​സ്​ ഫീ​സ്​ നി​ർ​ബ​ന്ധി​ത​മാ​യി ഇൗ​ടാ​ക്കി​ല്ലെ​ന്നും അ​ധി​ക സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും വി​ശ​ദീ​ക​രി​ച്ച്​ കു​വൈ​ത്ത്​ നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി കത്ത് നൽകിയതായി റിപ്പോർട്ട് ഉണ്ട്.