കുവൈത്തിൽ 1895 പേർക്ക് കൂടി പുതുതായി കോവിഡ്; 16 മരണം

കുവൈത്തിൽ പുതുതായി 1895 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് അകെ മരിച്ചവരുടെ എണ്ണം 1995 ആയി. പുതുതായി രോഗമുക്തി നേടിയത് 1775 പേർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11. 40 % ആണ്. 18807 പേർ ചികിത്സയിലുണ്ട്. ഇതിൽ 296 പേരുടെ നില ഗുരുതരമാണ്.