ഇന്ത്യയിൽ പുതിയതായി 44,111 കോവിഡ് കേസുകൾ ; മരണം 738

ഇന്ത്യയിൽ പുതുതായി 44,111 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു . 56,994 പേർ രോഗമുക്തി നേടി. 738 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,05,02,362 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,96,05,779 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,01,050 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,95,533 .

ഇതുവരെ 34,46,11,291 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു