കുവൈത്തിൽ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിന് ലഹരി പരിശോധന നിർബന്ധമാക്കണമെന്ന് നിർദ്ദേശം

കുവൈത്തിൽ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിന് ലഹരി പരിശോധന നിർബന്ധമാക്കണമെന്ന് പാർലമെന്റ് അംഗം മുഹമ്മദ് അൽ സായർ നിർദ്ദേശം മുന്നോട്ട് വെച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തിനിടയിൽ പതിനേഴായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലഹരി പരിശോധന അതിന്റെ ഉപയോഗം തടയുവാൻ സഹായകമാകുമെന്നാണ് നിർദ്ദേശത്തിൽ അദ്ദേഹം പറയുന്നത്. സ്വദേശികൾക്ക് ജോലിൽ ചേരുമ്പോഴും വിവാഹം കഴിക്കുന്നതിന് മുന്നോടിയായും ലഹരി പരിശോധന നടത്തണമെന്നും അദ്ദേഹം പറയുന്നു.