20 വർഷം കഴിഞ്ഞാൽ ചൂട് കൊണ്ട് ആളുകൾ മരിച്ച് വീഴും ആശങ്കയുയർത്തി ശാസ്ത്രജ്ഞരുടെ പ്രവചനം.

കുവൈത്ത് സിറ്റി :ഗൾഫ്‌മേഖലയിലെ ചൂടിന്റെ അമിതമായ വർധനവ് മൂലം അടുത്ത 20 വർഷത്തിനുള്ളിൽ കുവൈത്തിൽ ആളുകൾക്ക് ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന്  പ്രവചനം. “വരണ്ട പ്രദേശങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ തുടർ ഫലനങ്ങൾ “എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് നോബോൽ സമ്മാന ജേതാവും അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന സമിതി അംഗവുമായ ഗ്രീമി പാൽ ആണ് ആശങ്കാജനകമായ പ്രവചനം നടത്തിയത്. കഴിഞ്ഞ ഇരുപത് വർഷമായി കുവൈത്തിൽ ചൂട് കൂടുന്നതല്ലാതെ കുറയുന്ന സാഹചര്യം ഉണ്ടാകുന്നില്ല. ശക്തമായ ചൂടിൽ ചെടികളും മരങ്ങളും കരിഞ്ഞുണങ്ങുന്നതോടുകൂടെ സസ്യാഹാര ലഭ്യതയെ അത് മോശമായി ബാധിക്കും. വേനലിൽ ഇപ്പോഴുള്ള കൂടിയ ചൂട് 5 ഡിഗ്രി കൂടി വർധിച്ചാൽ ജനങ്ങളുടെ ആരോഗ്യത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. ഇതോടെ ചൂട് കുറയ്ക്കുന്നതിന് മനുഷ്യ ശരീരത്തിൽ തന്നെയുള്ള സംവിധാനമായ വിയർപ്പ് ഉത്പാദിപ്പിക്കുന്ന പ്രക്രിയ അവതാളത്തിലാകും. ഇതിലൂടെയാണ് ആളുകൾക്ക് ജീവഹാനി സംഭവിക്കുക. 2071 -2100 കൂടി രാജ്യത്തെ അന്തരീക്ഷ ഊഷ്മാവ് 60 ഡിഗ്രി കഴിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.