കുവൈത്തിൽ ഇന്ന് 1612 പേർക്ക് കൂടി കോവിഡ്; 10 മരണം

കുവൈത്തിൽ പുതുതായി 1612 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര് മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതോടെ അകെ മരണസംഖ്യ 2005 ആയി. 1873 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.20 % ആണ്. 18536 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 299 പേർ തേവര പരിചരണ വിഭാഗത്തിലാണ്.