ഇന്ത്യയിൽ പുതിയതായി 43,071 കോവിഡ് കേസുകൾ ; മരണം 955

ഇന്ത്യയിൽ 43,071 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 52,299 പേർ രോഗമുക്തി നേടി. 955 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,05,45,433 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,96,58,078 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,02,005 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,85,350.

ഇതുവരെ 35,12,21,306 വാക്സിനേഷനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.