കുവൈത്തിൽ 36 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകുന്നു

കു​വൈ​ത്തി​ൽ 36 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ്​ വാക്സിനേഷൻ​ ന​ൽ​കി​വ​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ വ്യ​ക്ത​മാ​ക്കി. 31 എ​ണ്ണം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ്. 15 കേ​ന്ദ്ര​ങ്ങ​ളി​ൽ ഫൈ​സ​ർ വാ​ക്​​സി​നും 16 എ​ണ്ണ​ത്തി​ൽ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക​യു​മാ​ണ്​ ന​ൽ​കു​ന്ന​ത്.

ഇ​ത്​ കൂ​ടാ​തെ മി​ഷ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെൻറ​ർ, ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം, സൈ​നി​ക ആ​ശു​പ​ത്രി, അ​ഹ്​​മ​ദി ആ​ശു​പ​ത്രി, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി​യാ​ണ്​ വാ​ക്​​സി​നേ​ഷ​ന്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു ദി​വ​സം 43,000ത്തോ​ളം പേ​ർ​ക്കാ​ണ്​ എ​ല്ലാ​യി​ട​ത്തും​കൂ​ടി കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ ഡോ​സ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​കു​ന്ന​മു​റ​ക്ക്​ ഇ​നി​യും വി​ത​ര​ണ സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കുമെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പറഞ്ഞു.