വിദേശികൾക്കുള്ള പ്രവേശനം: വ്യോമയാന അധികൃതർ തയ്യാറാക്കിയ ആദ്യ പട്ടികയിൽ അറബ് രാജ്യങ്ങൾ മാത്രം

കുവൈറ്റിൽ ഓഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാതീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. സിവിൽ വ്യോമയാന അധികൃതർ തയ്യാറാക്കിയ ആദ്യ പട്ടികയിൽ അറബ് രാജ്യങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നുമുതൽ കുവൈറ്റിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുന്ന 12 രാജ്യങ്ങൾക്ക് പുറമേയാണ് പുതുതായി സമർപ്പിച്ചിരിക്കുന്ന പട്ടിക. ഇവ രണ്ടിലും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ഈ പട്ടിക നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ പരിഗണനയ്ക്കായി സമർപ്പിക്കും.