കുവൈത്തിൽ പുതുതായി 1653 പേർക്ക് കൂടി കോവിഡ് ; 12 മരണം

കുവൈത്തിൽ പുതുതായി 1653 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ഇതോടെ അകെ മരിച്ചവരുടെ എണ്ണം 2017 ആയി. 1788 പേര് ഇന്ന് രോഗമുക്തരായി .18390 പേര് ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 301 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.