ഇന്ത്യയിൽ പുതിയതായി 39,796 കോവിഡ് കേസുകൾ ; മരണം 723

ഇന്ത്യയിൽ പുതുതായി 39,796 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42,352 പേർ രോഗമുക്തി നേടി. 723 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,05,85,229 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,97,00,430 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,02,728 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,82,071 .

ഇതുവരെ 35,28,92,046 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.