കുവൈത്തില്‍ കോവിഡ് പരിശോധന : ഒന്നര വർഷത്തിനിടയിലെ സ്രവപരിശോധന 30 ലക്ഷം കവിഞ്ഞു

കുവൈത്തില്‍ കോവിഡ് പരിശോധന 30 ലക്ഷം കവിഞ്ഞു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 2020 ഫെബ്രുവരി തൊട്ട് കഴിഞ്ഞ ദിവസം വരെ ഒന്നര വര്‍ഷത്തിനിടയില്‍ 30,90,166 സ്രവപരിശോധന നടത്തിയെന്നാണ് കണക്ക്.

കോവിഡ് ബാധിച്ചവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവരുടെ സ്രവപരിശോധന നടത്തിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മാത്രമല്ല, ഫീല്‍ഡ് ഹെല്‍ത്ത് സംഘം പലസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയും സ്രവപരിശോധന നടത്തിയിട്ടുണ്ട്.