ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് കോവിഡ് മുക്തനായി

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് കോവിഡ് മുക്തനായി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്ക് വെച്ചത്. ഇന്ന് മുതൽ വീണ്ടും കർമ്മ നിർത്താനാകും. ക്വറന്റീനിൽ കഴിഞ്ഞിരുന്നപ്പോഴും അദ്ദേഹം ഓൺലൈനായി തന്റെ പ്രവർത്തനങ്ങൾ തുടർന്നിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു.