എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേനെ പണം തട്ടിപ്പ്:മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി.

കുവൈത്ത് സിറ്റി :പണം തട്ടുക എന്ന ഉദ്ദേശ്യത്തോടെ എംബസിഉദ്യോഗസ്ഥർ എന്ന വ്യാജേന ചിലർ ഇന്ത്യൻ പൗരൻമാരെ ടെലിഫോണിൽ ബന്ധപ്പെടുന്നതായി ശ്രദ്ധയിൽപെട്ടതായി ഇന്ത്യൻ എംബസി.
പണമിടപാട് സംബന്ധിച്ചു എംബസിയിൽ നിന്നും ആരെയും വിളിക്കാറില്ലെന്നും അത്തരത്തിൽ ആരെയെങ്കിലും ബന്ധപ്പെടുന്നുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും എംബസി പത്രക്കുറിപ്പിൽ അറിയിച്ചു