കുവൈത്തിന്റെ ആദ്യ ഉപഗ്രഹം ‘ഖമർ അൽ കുവൈത്ത്​’ ഭ്രമണപഥത്തിലെത്തി

കുവൈത്തിന്റെ ആദ്യ ഉപഗ്രഹം ‘ഖമർ അൽ കുവൈത്ത്​’ ഭ്രമണപഥത്തിലെത്തിയതായി കുവൈത്ത്​ ഓർബിറ്റൽ സ്​പേസ്​ കമ്പനി ഡയറക്​ടർ ജനറൽ ഡോ. ബാസിം അൽ ഫൈസി പറഞ്ഞു. കുവൈത്തി​െൻറ ആദ്യ ഉപഗ്രഹം 1U CubeSat QMR-KWT (ഖമർ അൽ കുവൈത്ത്​) കഴിഞ്ഞ ചൊവ്വാഴ്​ച രാത്രിയാണ്​ വിക്ഷേപിച്ചത്​.

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള വിക്ഷേപണ നിലയത്തിൽനിന്നാണ്​ ഉപഗ്രഹം പുറപ്പെട്ടത്​. വിദ്യാഭ്യാസ, ഗവേഷണ രംഗത്ത്​ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ്​ നാനോ ഉപഗ്രഹത്തി​െൻറ രൂപകൽപന. ഒരു സ്​റ്റാർട്ടപ്പ്​ സംരംഭം എന്ന നിലയിലാണ് നാനോ​ ഉപഗ്രഹം വിക്ഷേപിച്ചത്​.