കുവൈത് എയർപോർട്ടിൽ ഗൾഫ് എയർ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിത്തം ; സംഭവം ലാൻഡിങ്ങിനിടെ

കുവൈത്ത് വിമാന താവളത്തിൽ ലാന്ഡിങ്ങിനിടയിൽ ഗൾഫ് എയർ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് . ബഹറിനിൽ നിന്നും എത്തിയതായിരുന്നു വിമാനം. ഉടൻ തന്നെ യാത്രക്കാരെ എയർപോർട്ടിലെ കെട്ടിടത്തിലേക്ക് മാറ്റി. 62 യാത്രക്കാരും 7 ക്യാബിൻ ക്രൂ അംഗങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.