കുവൈത്തിൽ 1993 പേർക്ക് കൂടി പുതുതായി കോവിഡ്; 20 മരണം

കുവൈത്തിൽ 1993 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 20 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 1887 പേർ രോഗമുക്തി നേടി. 13.42% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നിലവിൽ 18600 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 310 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.