ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ജീ​വി​ത​ച്ചെ​ല​വ് കുറവ് കുവൈത്തിലെന്ന് റിപ്പോർട്ട്

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ജീ​വി​ത​ച്ചെ​ല​വ്​ ഏ​റ്റ​വും കു​റ​വ്​ കു​വൈ​ത്തി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. 139 രാ​ജ്യ​ങ്ങ​ളി​ലെ 563 ന​ഗ​ര​ങ്ങ​ളി​ലെ ജീ​വി​ത​ച്ചെ​ല​വ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ‘നാ​മ്പി​യോ ഇ​ൻ​ഡ​ക്​​സ്​’ എ​ന്ന വെ​ബ്​​സൈ​റ്റ്​ ആ​ണ് റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്​ .

പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​വ​ശ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല, യാ​ത്രാ​ചെ​ല​വ്, ​റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ വി​ല​നി​ല​വാ​രം തു​ട​ങ്ങി​യ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.