വിദേശത്ത് നിന്ന് സ്വീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കുവൈത് സാങ്കേതിക സമിതി രൂപീകരിച്ചു

വിദേശത്ത് നിന്ന് സ്വീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും പരിശോധിക്കാൻ കുവൈത് ആരോഗ്യ മന്ത്രാലയം സാങ്കേതിക സമിതി രൂപീകരിച്ചു. വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് കുവൈത് നേരത്തെ പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു . എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം ഇത് ആദ്യ ദിവസങ്ങളിൽ തന്നെ നിർത്തി വെച്ചിരുന്നു. പുതിയ രീതിയിൽ പരിശോധനകൾ പൂർത്തിയായാൽ ഇ മെയിൽ വഴി സന്ദേശം ലഭിക്കും. രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി മലയാളികളടക്കം നിരവധി പേരാണ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് കാത്തിരിക്കുന്നത്.