കുവൈത്തിൽ 1585 പേർക്ക് കൂടി കോവിഡ് ; 10 മരണം

കുവൈത്തിൽ പുതുതായി 1585 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1857 പേർ രോഗമുക്തി നേടി. 10 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ആരും തന്നെ വാക്സിൻ സ്വീകരിച്ചിട്ടില്ല. 18318 പേർ ചികിത്‌സയിൽ കഴിയുന്നുണ്ട്. ഇതിൽ 307 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10. 98 % ആണ്.