കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രതിദിന യാത്രക്കാരുടെ പരിധി 5000 ആ​ക്കി

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ പ​രി​ധി 3500ൽ​നി​ന്ന്​ 5000 ആ​ക്കി ഉ​യ​ർ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​തി​നാലാണ് ​ യാ​ത്ര​ക്കാ​രു​ടെ പ​ര​മാ​വ​ധി പ​രി​ധി ഉ​യ​ർ​ത്തി​യ​ത്.

വ്യോ​മ​യാ​ന വ​കു​പ്പി​െൻറ സ​ർ​ക്കു​ല​റി​ന്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​മു​ണ്ട്. വി​മാ​ന സ​ർ​വി​സു​ക​ളു​ടെ പ​രി​ധി​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.ഒ​രു ദി​വ​സം 67 വി​മാ​ന​ങ്ങ​ൾ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി യൂ​സു​ഫ്​ അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ലാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക്​ കു​വൈ​ത്തി​​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.