കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ജ​നീ​വ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നാളെ പുനരാരംഭിക്കും

kuwait_vartha

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നാളെ പു​ന​രാ​രം​ഭി​ക്കും.ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്, ഫ്രാ​ങ്ക്​​ഫ​ർ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു​ണ്ട്. മ്യൂ​ണി​ക്കി​ലേ​ക്ക്​ ജൂ​ലൈ 17 മു​ത​ലും ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​ലേ​ക്ക്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ലു​മാ​ണ്​ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ക. എ​ല്ലാ​യി​ട​ത്തേ​ക്കും ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സ്​ ഉണ്ടാകും.