കുവൈത് എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി വ​ർ​ധി​പ്പി​ക്കു​ന്നു. ജൂ​ലൈ പ​ത്തു​മു​ത​ൽ ശ​നി, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ജൂ​ൺ 17 ന് ആണ് പു​ന​രാ​രം​ഭി​ച്ച​ത്.