എണ്ണ ഖനനം സൗദി -കുവൈത്ത് ധാരണ ഈ വർഷം ഉണ്ടായേക്കും.

കുവൈത്ത് സിറ്റി :നിക്ഷ്പക്ഷ മേഖലയിൽ നിന്ന് എണ്ണ ഖനനം പുനരാരംഭിക്കുന്നത് സംബന്ധിച്ചു സൗദി കുവൈത്തുമായി ധാരണയിലെത്തുന്നു. സൗദി ഊർജമന്ത്രി ഖാലിദ് അൽഫാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഖാലിദ് അൽ ഫലാഹ് കഴിഞ്ഞ ദിവസം കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ്‌ ജാബർ അൽ സബാഹുമായി ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കിടയിലായി 5770ചതുരശ്ര കിലോമീറ്റർ വിസ്‌തൃതി ഉള്ളതാണ് നിക്ഷ്പക്ഷ മേഖല. ഇവിടെനിന്നും എണ്ണ ഖനനം പുനരാരംഭിച്ചാൽ പ്രതി ദിനം 5 ലക്ഷം ബാരൽ എണ്ണ ലഭ്യമാകും.