കുവൈത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കുവാൻ പരമാവധി ബദൽ മാർഗ്ഗങ്ങൾ തേടും – ഉപ പ്രധാനമന്ത്രി

കുവൈത്തിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ പരമാവധി ബദൽ മാർഗ്ഗങ്ങൾ തേടുമെന്ന് ഉപ പ്രധാനം മന്ത്രിയും കൊറോണ ഉന്നത അവലോകന സമിതി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലി അൽ സബാഹ് പറഞ്ഞു. ഇതിനായി പ്രതിരോധ കുത്തിവെയ്പ് ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണനയിലുണ്ട്. രാജ്യത്തുള്ള എല്ലാ പൗരന്മാരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തു പോകുന്നവരും ഇവിടേക്ക് തിരിച്ചു വരുന്നവരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.