പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ ; അന്താരാഷ്ട്ര സെമിനാർ പരമ്പര ജൂലൈ 10 നു തുടങ്ങുന്നു

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷൻ പോളിസി സെൽ അന്താരഷ്ട്ര സെമിനാര് പരമ്പര സംഘടിപ്പിക്കുന്നു. ആദ്യ സെമിനാർ പ്രവാസികളുടെ മടങ്ങിവരവും പ്രതിസന്ധികളും എന്ന വിഷയത്തിൽ ജൂലൈ 10 ഇന്ത്യൻ സമയം രാത്രി 7 30 നു ഓൺലൈനായി നടക്കും. കേരളം സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളെപ്പറ്റിയും ഗുണഭോക്താക്കൾക്കുള്ള പ്രായോഗിക മാർഗ്ഗ നിർദ്ദേശങ്ങളെപ്പറ്റിയും മുഖ്യ പ്രഭാഷണം നടത്തുന്നത് ഒമാനിൽ നിന്നുള്ള ലോക കേരള സഭ അംഗവും തൊഴിൽ അവകാശ സംരക്ഷണ പ്രവർത്തകനുമായ ജാബിർ പി എം ആണ്. പ്രവാസികളുടെ സാമ്പത്തിക സുരക്ഷയെപ്പറ്റിയും പുനരധിവാസ നയങ്ങളിലെ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളെപ്പറ്റിയും സംസാരിക്കുന്നത് ലോക കേരള സഭ അംഗവും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റൗഫ് ആണ്. ഗൂഗിൾ മീറ്റിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Google Meet Link: https://meet.google.com/opb-yhcw-cxt?hs=224