കുവൈത്തിൽ 1617 പേർക്ക് കൂടി കോവിഡ് ; 18 മരണം

കുവൈത്തിൽ 1617 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1737 പേര് രോഗമുക്തി നേടി. 18 പേരാണ് മരിച്ചത്. ഇതിൽ രണ്ടു പേർ ഒരു ഡോസും ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 18252 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 321 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.18 %.