കുവൈത്തിൽ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ മഞ്ജു പ്രേം നിര്യാതയായി

കുവൈത്തിലെ സാമൂഹിക പ്രവർത്തകയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അധ്യാപികയുമായ മഞ്ജു പ്രേം നിര്യാതയായി .50 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ്. ആംസ് ഫോർ യു എന്ന സംഘടനയുടെ ട്രഷററും ജീവ കാരുണ്യ പ്രവർത്തകയുമായിരുന്നു. ഇൻഡസ്ട്രിയൽ ബാങ്ക് ജീവനക്കാരനായ പ്രേം സുകുമാർ ആണ് ഭർത്താവ്. മകൻ വിനയ് പ്രേം.