കോവിഡ് : തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു. കുറ്റൂർ കുന്നന്താനം സ്വദേശി ചന്ദ്ര ഭവനിൽ അജികുമാർ നായർ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ജഹ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. കെ ഇ ഒ കമ്പനിയിലെ സീനിയർ ഡ്രാഫ്ട്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – രാജി, മക്കൾ – അർജ്ജുൻ , അശ്വിൻ.