ദേശീയ വിമോചന ദിനം, ആഘോഷ വർണങ്ങളിൽ തിളങ്ങി കുവൈത്ത്.

കുവൈത്ത് സിറ്റി :ദേശീയ വിമോചന ദിനാഘോഷങ്ങൾക്കായി കുവൈത്ത് ഒരുങ്ങി. റോഡിലെങ്ങും ദേശീയ പതാകകൾ ഉയർന്നു കെട്ടിടങ്ങളെല്ലാം വർണ്ണ വെളിച്ചത്തിൽ കുളിച്ചു. പിഞ്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആഘോഷത്തിൽ പങ്കാളികളാകാനുള്ള ഒരുക്കത്തിലാണ്. അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ്‌ ജാബർ അൽ സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹ്മദ്‌ ജാബർ അൽ സബാഹിന്റെയും ചിത്രങ്ങൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. 25 നാണ് ദേശീയ ദിനം.26 ന് വിമോചന ദിനാഘോഷം. അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ പങ്ക് ചേർന്നുകൊണ്ട് ഒട്ടേറെ പരിപാടികൾ വിവിധ പ്രവാസി സംഘടനകളും ആസൂത്രണം ചെയ്തിട്ടുണ്ട്