കൊവിഷീൽഡ്‌ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകും – സിബി ജോർജ്ജ്

 

ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥപതി സിബി ജോർജ്ജ് വ്യക്തമാക്കി. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് കൊവിഷീൽഡ്. കൊവിഷീൽഡ് സ്വീകരിച്ചവർക്ക് പ്രവേശനം നിഷേധിക്കുമോ എന്ന ആശയക്കുഴപ്പം നില നിന്നിരുന്നു. വാക്സിൻ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് / ആസ്ട്രസെനേക്കാ എന്ന രേഖപ്പെടുത്തിയിട്ടുള്ള എല്ലാവർക്കും കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകും. കഴിഞ്ഞ ഫെബ്രുവരിൽ ഇന്ത്യ 2 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ കുവൈത്തിൽ വിതരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഓർമ്മിപ്പിച്ചു.പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്