ഇന്ത്യയിൽ 41,506 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 895 മരണം

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 41,506 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 41,526 പേർ രോഗമുക്തി നേടി. 895 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ 2,99,75,064 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,08,040 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,54,118
ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 37,60,32,586 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു