60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഭാരിച്ച തുക നൽകാതെ താമസ രേഖ പുതുക്കി നൽകും : തീരുമാനം ഉടൻ പ്രഖ്യാപിക്കും

 

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈസ്‌കൂൾ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾക്ക് ഭാരിച്ച തുക ചുമത്താതെ താമസ രേഖ പുതുക്കി നൽകുമെന്ന് തീരുമാനമായതായി പ്രാദേശിക പത്രങ്ങളുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രി സമർപ്പിച്ച നിർദേശം ഇന്ന് മന്ത്രിസഭയിൽ ചർച്ച ചെയ്യും. ദീർഘ കാലത്തെ സേവനത്തിനു ശേഷം പ്രായമായ കാരണത്താൽ പ്രവാസികളെ രാജ്യത്തിന് പുറത്തു പോകാൻ നിര്ബന്ധിതരാക്കുന്നത് യുക്തി രഹിതമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു.